ഡോതന്, അലബാമ•വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് ഒരു ഹൈസ്ക്കൂള് അധ്യാപികയെ ഡോതന് പോലീസ് അറസ്റ്റ് ചെയ്തു.
29 കാരിയായ ജൂലിയ എംഗിള്‍ എന്ന അധ്യാപികയ്ക്കെതിരെ 19 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഒരു കൗണ്ട് കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഡോതന് ഹൈസ്ക്കൂളിലെ ഒരു ടീച്ചര്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതായി ഡോതന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് അന്വേഷണ സംഘം എംഗിളിനെയും രണ്ട് വിദ്യാര്‍ത്ഥികളെയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനൊടുവില്‍ പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്വേഷണം ഇപ്പോഴും നടക്കുകയാണെന്നും ആര്‍ക്കെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ ബന്ധപ്പെടാനും പോലീസ് അഭ്യര്‍ഥിച്ചു.
30,000 ഡോളര്‍ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ എംഗിളിനെ ഇപ്പോള്‍ ജയിലേക്ക് അയച്ചിരിക്കുകയാണ് .
Post Your Comments