ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കാത്തത് മറ്റു മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ.
നരേന്ദ്ര മോദിയെ വാരാണസിയില്‍ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണോ പ്രിയങ്ക മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചതെന്ന് ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പിത്രോഡ. ‘മത്സരിക്കുന്ന കാര്യം അവരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അത് പാര്‍ട്ടിയും വ്യക്തിയും തമ്മിലുണ്ടാവേണ്ട തീരുമാനമാണെന്നും സാം പിത്രോഡ പറഞ്ഞു.
പാര്‍ട്ടിയും വ്യക്തിയും ഒരുമിച്ചൊരു തീരുമാനമെടുത്താല്‍ ഞങ്ങള്‍ അതിനെ പിന്തുണക്കേണമെന്നും പിത്രോഡ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.കിഴക്കന്‍ ഉത്തര്‍പ്രദേശിലെ 20 മണ്ഡലങ്ങളുടെ ചുമതല പ്രിയങ്ക ഗാന്ധിക്കാണ്.പ്രിയങ്കയുടെ സമയവും കഴിവും 20 സീറ്റുകളിലുമായി കേന്ദ്രീകരിക്കുന്നതിന് പകരം അത് ഒരു സീറ്റിലേക്ക് മാത്രമായി ഒതുക്കുന്നത് നല്ലതല്ലെന്ന് അവര്‍ക്ക് തോന്നിക്കാണുമെന്നും പിത്രോഡ പറഞ്ഞു.
Post Your Comments