കള്ളവോട്ട് വിഷയത്തില്‍ പാര്‍ട്ടി നോക്കിയല്ല നടപടികള്‍ എടുക്കുന്നതെന്ന് പറഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീ്ക്കാറാം മീണ സംസ്ഥാന സര്‍ക്കാരിന് തന്നെ മാറ്റാന്‍ അധികാരമിരമില്ലെന്ന് വ്യക്തമാക്കി. സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥാനത്ത് തുടരുമെന്നും ടിക്കാറാം മീണ പറഞ്ഞു. ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാതൃകാപെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയവര്‍ തന്നെ അത് പാലിക്കാന്‍ ഉത്തരവാദികളാണ്. തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് പോലുള്ള ചട്ടലംഘനങ്ങളില്‍ നിന്ന് പിന്‍മാറാന്‍ അതാത് പാര്‍ട്ടിക്കാരാണ് ആദ്യം തയ്യാറാവേണ്ടത്. ആത്മവിമര്‍ശനത്തിന് നേതാക്കള്‍ തയ്യാറാവണമെന്നും ടിക്കാറാം മീണ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇടതു പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കാന്‍ മീണക്ക് തിടുക്കമാണെന്നും, ലീഗ് പ്രവര്‍ത്തകരില്‍ നിന്നും വിശദീകരണം കേട്ട ശേഷം മാത്രമാണ് നടപടി എടുത്തതെന്നും സിപിഎം ആരോപിച്ചു. മീണയ്ക്കെതിരെ നടപടി എടുക്കുന്ന കാര്യം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും സിപിഎം അറിയിച്ചിരുന്നു.
Post Your Comments