Latest NewsIndia

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 500ല്‍ 499 മാര്‍ക്ക്; ഒരു മാര്‍ക്ക് കുറഞ്ഞെതിന്റെ കാരണം വെളിപ്പെടുത്തി ഹന്‍സിക ശുക്ല

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം വന്നപ്പോള്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ ഹന്‍സിക ശുക്ലക്ക് 500ല്‍ 499 മാര്‍ക്ക്.
ഇംഗ്ലീഷ് ഒഴികെ ബാക്കി എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ നൂറ്. ഇംഗ്ലീഷിന് ഒരു മാര്‍ക്ക് നഷ്ടമാവാന്‍ കാരണം  സമൂഹ മാധ്യമങ്ങളാണെന്ന് ഹന്‍സിക ശുക്ല പറഞ്ഞു.

സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ട് ഉള്ള ഹന്‍സിക പറയുന്നത് ‘ഓണ്‍ലൈന്‍ ചാറ്റിങ്ങിനും മറ്റു ഗെയിംസിനും വേണ്ടി സമയം കളഞ്ഞില്ലായിരുന്നെങ്കില്‍ എനിക്ക് ആ ഒരു മാര്‍ക്ക് നഷ്ടപ്പെടില്ലായിരുന്നു’ എന്നാണ്.

ഗാസിയാബാദിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഹന്‍സിക. ലേഡി ശ്രീരാം കോളേജില്‍ സൈക്കോളജി പഠിക്കണമെന്ന് ആഗ്രഹമുള്ള ഹന്‍സികയുടെ സ്വപ്നം സിവില്‍ സര്‍വീസ് ആണ്. ഐഎഎസ് അല്ലെങ്കില്‍ ഐഎഫ്എസ് എന്ന ലക്ഷ്യം കൈവരിച്ച് രാജ്യത്തെ സേവിക്കാനാണ് താല്‍പര്യം എന്നും ഹന്‍സിക പറഞ്ഞു.

ഹന്‍സികയുടെ പിതാവ് രാജ്യസഭാ സെക്രട്ടറിയേറ്റ് ജീവനക്കാരനും മാതാവ് ഡല്‍ഹി കോളേജ് അധ്യാപികയുമാണ്.ട്യൂഷനോ മറ്റൊരുവിധ ക്ലാസിനും പോകാതെ സ്വന്തം പരിശ്രമം കൊണ്ട് നേടിയെടുത്ത വിജയത്തില്‍ 17 കാരിയായ ഹന്‍സികക്ക് നന്ദി പറയാനുള്ളത് തന്റെ മാതാപിതാക്കളോടും അധ്യാപകരോടുമാണ്.

shortlink

Post Your Comments


Back to top button