സിംഗപ്പൂര്‍ : ഏഷ്യ-അമേരിക്ക വ്യാപാര ബന്ധത്തിന് പുതുവഴി . ജലഗതാഗതം സുഗമമാക്കാന്‍ പനാമ കനാലില്‍ ഭീമാകാര എല്‍എന്‍ജി ടാങ്കര്‍. ക്യു ഫ്‌ലക്‌സ് വിഭാഗത്തില്‍പെടുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ എല്‍എന്‍ജി (ദ്രവീകൃത പ്രകൃതിവാതക) ടാങ്കര്‍ കപ്പല്‍ ചരിത്രത്തിലാദ്യമായി പാനമ കനാലിലൂടെ കടന്നു പോകാന്‍ ഒരുങ്ങുന്നു. കനാലിലൂടെ വമ്പന്‍ കപ്പലുകള്‍ക്കും കടന്നുപോകാന്‍ സാധിക്കുന്നതോടെ ഏഷ്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ വിപുലമാകുമെന്ന് പനാമ കനാല്‍ സിഇഒ ജോര്‍ജ് ക്വിന്‍ജോ അറിയിച്ചു
ഖത്തര്‍ ഗ്യാസ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമസ്ഥതയിലുള്ള ‘അല്‍ സഫ്ലിയ’ എന്ന കപ്പല്‍ ആണ് 2,10,000 ക്യുബിക് മീറ്റര്‍ എല്‍എന്‍ജിയുമായി കനാല്‍ കടക്കുന്നത്. പനാമ കനാലിലൂടെ കടന്ന് പോകുന്ന ആദ്യത്തെ ക്യു ഫ്‌ലക്‌സ് ആണിത്. സാധാരണ എല്‍എന്‍ജി കപ്പലുകളേക്കാള്‍ 50 ശതമാനം അധികം വഹിക്കാന്‍ ക്യു ഫ്‌ലക്‌സിന് സാധിക്കും. ഏറ്റവും വലിയ എല്‍എന്‍ജി വാഹക കപ്പലായ ‘ക്യുമാക്‌സി’ന് 2,66,000 ക്യുബിക് മീറ്ററാണ് ശേഷി. എന്നാല്‍ ഈ കപ്പല്‍ പാനമ കനാല്‍ വഴി കൊണ്ടുപോകാന്‍ സാധിക്കില്ല. ഖത്തറില്‍ നിന്ന് കൊറിയ ഗ്യാസ് കോര്‍പ്പറേഷന്റെ(കോഗ്യാസ്) ടോങ്യോങ് ടെര്‍മിനലിലേക്കാണ് കപ്പല്‍ പോകുന്നത്. </p>
2018 ല്‍ നടത്തിയ കപ്പല്‍ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് വന്‍കപ്പലുകള്‍ക്കു കടന്നുപോകാവുന്ന ശേഷി കനാലിനുണ്ടായത്. ഇതോടെ പെറുവില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള വമ്പന്‍ കപ്പലുകള്‍ക്കും ഇതുവഴി കടന്ന് പോകാന്‍ സാധിക്കും. 2016 ജൂലൈ മുതല്‍ 687 ടാങ്കറുകളാണ് പാനമ കനാല്‍ വഴി കടന്നുപോയത്. 2016 ല്‍ 3,00,000 ടണ്‍ മാത്രമാണ് കടന്നുപോയതെങ്കില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയതോടെ കഴിഞ്ഞ വര്‍ഷം മാത്രം 11.5 ദശലക്ഷം ടണ്‍ ചരക്കുകടത്തിന് കനാല്‍ ഉപകരിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തേയും പസഫിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്നതിനു നിര്‍മിച്ച 82 കിലോമീറ്റര്‍ നീളമുള്ള കനാലാണ് പാനമ
Post Your Comments