Latest NewsLife StyleHealth & Fitness

ക്ഷീണമകറ്റാന്‍ മാത്രമല്ല; അറിയാം കരിക്കിന്റെ മറ്റ് ഗുണങ്ങള്‍

ദാഹവും ക്ഷീണവുമകറ്റാന്‍ വേണ്ടിമാത്രമാണ് കരിക്ക് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ മറ്റ് നിരവധി ഗുണങ്ങള്‍ കരിക്ക് പ്രധാനം ചെയ്യുന്നു. പ്രമേഹരോഗികള്‍ക്ക് കാലറി കുറഞ്ഞതും ഷൂഗര്‍ ഒട്ടുമില്ലാത്തതുമായതിനാല്‍ പ്രമേഹരോഗികള്‍ക്ക് മികച്ച ഒരു പാനീയമാണ്. ദാഹം ശമിപ്പിക്കാന്‍ സഹായിക്കുന്നു. ഗ്ലൂക്കോസിനെ ആഗിരണം ചെയ്യുകവഴി ഇത് രക്തത്തിലെത്തുന്നതു തടയുന്നു. ഇതിലെ അമിനോ ആസിഡുകള്‍ ഇന്‍സുലിന്‍ ഇന്‍സെറ്റിവിറ്റി നിയന്ത്രിക്കുന്നു.ശരീരഭാരം കുറയാന്‍ .ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നു. ദാഹം ശമിപ്പിക്കുന്നു. ഫാറ്റ് ഒട്ടുമില്ലാത്തതിനാല്‍ പൊണ്ണത്തടിയുള്ളവര്‍ക്കും അമിതഭാരം ഉള്ളവര്‍ക്കും കുടിക്കാം. ഭാരം കൂടുകയില്ല. ദഹനത്തിന് ഉത്തമമാണ്.

വൃക്കകള്‍ക്കുണ്ടാകുന്ന എല്ല തകരാറുകള്‍ക്കും മൂത്രനാളിയിലെ അണുബാധയ്ക്കും മികച്ച പരിഹാരമാണ് കരിക്കിന്‍വെള്ളം. ഇതിന്റെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ബാക്ടീരിയകളെ തുരത്തും. കരിക്കിന്‍വെള്ളത്തില്‍ പൊട്ടാസ്യം ധാരാളമുണ്ട്. ഇത് വൃക്കയിലെ കല്ലിനെ അലിയിച്ചു കളയും.ഗര്‍ഭിണികള്‍ക്ക് വളരെ നല്ലതാണു.ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഏറെ നല്ലത്. ഒരു ഗ്ലാസ്സ് കരിക്കിന്‍ വെള്ളത്തില്‍ ഗര്‍ഭിണികള്‍ക്ക് ആവശ്യമായ മഗ്‌നീഷ്യം, പൊട്ടാസ്യം, അമിനോ ആസിഡ്, ജീവകം സി ഇവയുണ്ട്.

കൂടാതെ നാരുകള്‍ ലഭിക്കുന്നതോടൊപ്പം കാലറി കുറവായതിനാല്‍ ഗര്‍ഭകാലത്ത് ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കും.കാന്‍സറിനെ പ്രതിരോധിക്കാന്‍ ഉത്തമമാണ് കരിക്ക്.കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്നു.തലമുടിക്ക് വളരെ നല്ലതാണ് .നിര്‍ജലീകരണം തടയുന്നതിന് കരിക്കിന്‍ വെള്ളം നല്ലതാണ്.ആന്റി മൈക്രോബിയല്‍ ഗുണങ്ങളുള്ള കരിക്കിന്‍ വെള്ളം അണുബാധകളില്‍ നിന്നു സംരക്ഷണമേകുന്നു. കരിക്കിന്‍ വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ എ എന്നിവ ശരീരത്തിനു ലഭ്യമാക്കാന്‍ സഹായിക്കുന്നു.

കോശങ്ങളുടെ ഫ്രീ റാഡിക്കല്‍ ഇഫക്ട് തടയുന്നു. ഇത് ചര്‍മത്തിനു ചെറുപ്പം നല്‍കും.ദഹനസംബന്ധമായ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള നല്ലൊരു വഴിയാണിത്. വയറ്റില്‍ ആസിഡ് ഉല്‍പാദനം തടയാനുള്ള നല്ലൊരു മാര്‍ഗം. വയറിനെ ആല്‍ക്കലൈന്‍ മീഡിയമാക്കുകയും ചെയ്യും.ശരീരത്തിലെ അണുബാധകള്‍ തീര്‍ക്കാനുള്ള പ്രകൃതിദത്ത ഔഷധമാണിത്. ആന്റിസെപ്റ്റിക് ഗുണങ്ങളുള്ള ഒന്ന്. തേന്‍ പ്രകൃതിദത്ത പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button