Latest NewsUAEGulf

ഫോനി ചുഴലിക്കാറ്റ് : യു.എ.ഇയില്‍ നിന്ന് വിമാനങ്ങള്‍ റദ്ദാക്കി

കൊല്‍ക്കത്ത : ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യു എ ഇയില്‍ നിന്ന് വിമാനങ്ങള്‍ റദ്ദാക്കി. കൊല്‍ക്കത്തയിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ദുബായില്‍ നിന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലേക്കും തിരിച്ചും ഇന്ന് സര്‍വീസ് നടത്തേണ്ട EK572, EK773 വിമാനങ്ങള്‍ റദ്ദാക്കിയതായാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്.

അബുദാബിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും തിരിച്ചും സര്‍വീസ് നടത്തേണ്ട EY 256, EY 255 ഇത്തിഹാദ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സൗജന്യമായി യാത്രാതിയതി മാറ്റാനും, ടിക്കറ്റ് തുക തിരികെ ലഭിക്കാനും സൗകര്യമൊരുക്കുമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button