ലണ്ടന്‍ : ബ്രിട്ടണില്‍ പ്രതിരോധമന്ത്രി പുറത്ത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന രഹസ്യ വിവരച്ചോര്‍ച്ചയ്ക്കു പിന്നാലെയാണ് പ്രതിരോധമന്ത്രി ഗാവിന്‍ വില്യംസനെ പുറത്താക്കിയതെന്നാണ് വിവരം. ചൈനീസ് ടെലികോം കമ്പനിയായ വാവേയ്ക്ക് ബ്രിട്ടനില്‍ 5 ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതില്‍ പങ്കാളിത്തം നല്‍കുന്നതു സംബന്ധിച്ച ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ടെലഗ്രാഫ് പത്രത്തിനു ചോര്‍ത്തിക്കൊടുത്തതിനാണു വില്യംസനെ പ്രധാനമന്ത്രി തെരേസ പുറത്താക്കിയത്.
വിവരം ചോര്‍ത്തിയത് വില്യംസനാണെന്നു വ്യക്തമായ തെളിവു ലഭിച്ചെന്നു മേ അറിയിച്ചു. എന്നാല്‍, അദ്ദേഹം ആരോപണങ്ങള്‍ നിഷേധിച്ചു. വാവേയുമായി ഇടപാടുകളൊന്നും പാടില്ലെന്ന് യുഎസ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളതാണ്. വാവേയിലൂടെ ചൈന ചാരപ്രവര്‍ത്തനത്തിനു ശ്രമിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് യുഎസ് മുന്നറിയിപ്പ്. ഇത് അവഗണിച്ചാണു ബ്രിട്ടിഷ് സര്‍ക്കാര്‍ തീരുമെടുത്തത്.
Post Your Comments