Latest NewsInternational

തെങ്കു മൈമുന്‍ മലേഷ്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്

ക്വാലലംപൂര്‍: തെങ്കു മൈമുന്‍ മലേഷ്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി നിയമിതയായി. കഴിഞ്ഞ നവംബര്‍ 26 മുതല്‍ മലേഷ്യന്‍ ഫെഡറല്‍ കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചിരുന്ന ജസ്റ്റിസ് തെങ്കു മൈമുന് 2025 ജുലൈ വരെയാണ് കാലാവധി.

മലയ സര്‍വകലാശാലയില്‍നിന്നു 1982ല്‍ നിയമ ബിരുദം നേടിയ ജസ്റ്റിസ് തെങ്കു മൈമുന്‍, നിയമരംഗത്ത് വിവിധ പദവികളില്‍ 37 വര്‍ഷത്തെ പരിചയസമ്പത്തുമായാണ് പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതയായത്.

തെങ്കു മൈമുന്‍ നേരത്തെ ഒക്ടോബര്‍ 2 2006 മുതല്‍ 2007 സെപ്റ്റംബര്‍ 4 വരെ ക്വാലലംപൂര്‍ ഹൈക്കോടതിയില്‍ ജുഡീഷ്യല്‍ കമ്മിഷണറായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2011 മാര്‍ച്ച് 31 വരെ അവിടെ ജഡ്ജിയായി. 2011 ഏപ്രില്‍ ഒന്നു മുതല്‍ 2013 ജനുവരി ഏഴു വരെ ഷാ ആലം ഹൈക്കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചു.

് 2018 നവംബര്‍ 25 വരെ പുത്രജയ അപ്പീല്‍ കോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഈ വര്‍ഷം മേയ് ഒന്നുവരെ പുത്രജയ ഫെഡറല്‍ കോടതി ജഡ്ജിയായി. മേയ് രണ്ടിനാണ് അവരെ രാജ്യത്തെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി നിയമിച്ച് ഉത്തരവിറങ്ങിയത്.ചരിത്രത്തിലാദ്യമായാണ് മലേഷ്യ്യ വനിതാ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്

shortlink

Post Your Comments


Back to top button