Latest NewsIndia

രാജ്യത്ത് ബുര്‍ഖ നിരോധിച്ചാല്‍ ‘ഘൂംഘടും’ നിരോധിക്കണമെന്ന് ഗാനരചയിതാവ് ജാവേദ് അക്തര്‍

മുംബൈ: മുസ്ലിം സ്ത്രീകളുടെ വസ്ത്രമായ ‘ബുര്‍ഖ’ നിരോധിക്കുകയാണെങ്കില്‍ ഹിന്ദു സ്ത്രീകളുടെ ശിരോവസ്ത്രമായ’ഖുണ്‍ഘാത്തും’ നിരോധിക്കണമെന്ന് കവിയും, ഗാനരചയിതാവും, തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍.

രാജസ്ഥാനിലെ ഹിന്ദു സ്ത്രീകള്‍ ധരിക്കുന്ന മുഖം മറയ്ക്കുന്ന രീതിയിലുള്ള വേഷവിധാനമാണ് ഘൂംഘട്.ബുര്‍ഖ നിരോധിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ രാജസ്ഥാനിലെ അവസാനഘട്ട തെരഞ്ഞെടുപ്പിന് ഘൂംഘട് നിരോധിക്കണം. ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ ആവശ്യത്തിന് പിന്നാലെയാണ് ജാവേദ് അക്തറിന്റെ പ്രതികരണം.

‘നിങ്ങള്‍ക്ക് ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കണമെന്നാണെങ്കില്‍ എനിക്കതില്‍ ഒരു എതിര്‍പ്പുമില്ല. എന്നാല്‍ അവസാനഘട്ടത്തിലുള്ള രാജസ്ഥാനിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്‍പ്, ആ സംസ്ഥാനത്ത് പ്രചാരത്തിലുള്ള ഖുണ്‍ഘാത്തും നിങ്ങള്‍ നിരോധിക്കണം. ബുര്‍ഖയും ഖുണ്‍ഘാത്തും ഇല്ലാതാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ ഞാന്‍ സന്തോഷവാനാകും. ഇറാഖ് ഒരു യാഥാസ്ഥിതിക മുസ്ലിം രാജ്യമാണ്. എന്നാല്‍ അവിടെപ്പോലും സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. ഇപ്പോള്‍ ശ്രീലങ്കയും അങ്ങനെ തന്നെ ചെയ്യുകയാണ്.’ അക്തര്‍ പറഞ്ഞു.

സ്ഫോടനപരമ്പരയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത്‌നിരോധിച്ചിരുന്നു.ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button