ദുബായ്: യുഎഇയില്‍ റമദാന് മാസത്തിലെ പുതുക്കിയ ജോലിസമയം പ്രഖ്യാപിച്ചു. ഗവണ്മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തിസമയം അഞ്ചു മണിക്കൂര്‍ മാത്രമാണ്. രാവിലെ 9 മണിക്ക് തുറക്കുന്ന ഓഫീസുകള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് അടയ്ക്കും. അതേസമയം സ്വകര്യമേഖലയിൽ ജോലിസമയം രണ്ട് മണിക്കൂറാക്കി ഇളവ് ചെയ്തു. അമുസ്ലിങ്ങള്‍ക്കും ജോലി സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ് ലഭിക്കും. എന്നാല്‍ ഓവര്‍ടൈം ജോലികള്‍ക്ക് ഈ സമയക്രമം ബാധകമല്ല. ജോലി സമയത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് നല്‍കിയില്ലെങ്കില്‍ തൊഴിലുടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മാനവവിഭവ ശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
Post Your Comments