KeralaLatest NewsIndia

വികസനത്തിന്റെ പേരിൽ കെഎസ്ഇബി വെട്ടിത്തെളിച്ച് ശാന്തിവനം സംരക്ഷിക്കാൻ എബിവിപിയും

200 വർഷത്തിലേറെ പഴക്കമുള്ള സർപ്പക്കാവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂട്ടായ്മ.

കൊച്ചി: എറണാകുളത്ത് വടക്കൻ പറവൂരിൽ വികസനത്തിന്റെ പേരിൽ കെഎസ്ഇബി വെട്ടിത്തെളിച്ച് ശാന്തിവനം സംരക്ഷിക്കാൻ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച് എബിവിപി. മുൻ കെഎസ്ഇബി ചെയർമാന്റെ മകന്റെ ഭൂമി സംരക്ഷിക്കാനാണ് ശാന്തിവനമെന്ന പൈതൃക സമ്പത്തിനെ നശിപ്പിക്കുന്നതെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്. 200 വർഷത്തിലേറെ പഴക്കമുള്ള സർപ്പക്കാവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂട്ടായ്മ.

നാടിന്റെ പൈതൃകമാണ് സർക്കാർ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതെന്ന് എബിവിപി ആരോപിച്ചു. കാടിനും കാവുകൾക്കും കേടുപാട് പറ്റാത്തവണ്ണം ഈ പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമെന്നിരിക്കെ സർക്കാരും കെഎസ്ഇബിയും വാശി അവസാനിപ്പിച്ച് ഇത് സംരക്ഷിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു .അതേസമയം ശാന്തിവനത്തിൽ പണി പുരോഗമിക്കുകയാണ് 50 മീറ്റർ താഴ്ചയിൽ 5 പില്ലർ സ്ഥാപിക്കാനുള്ള പൈലിംഗ് നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button