അഞ്ചുതെങ്ങ്: സംരക്ഷിത ചരിത്രസ്മാരകമായ അഞ്ചുതെങ്ങ് കോട്ടയുടെ അറ്റകുറ്റപ്പണികൾക്ക് തുടക്കമായി . നൂറ്റാണ്ടുകൾക്കു മുൻപ് പൂർണമായും വെട്ടുകല്ലിൽ നിർമിച്ച കോട്ടയിലാണ് പുരാവസ്തു വകുപ്പ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇരുപതു വർഷം മുൻപ് കോട്ട പൂർണമായും സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്തിരുന്നു. എങ്കിലും കാലം കഴിഞ്ഞപ്പോൾ കോട്ടയുടെ ചില ഭാഗങ്ങളിൽ വിള്ളൽ രൂപപ്പെട്ടു . ഈ ഭാഗം അതേ മാതൃകയിൽ പുനർനിർമിക്കുന്ന പണിയാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കു കീഴിലെ സംരക്ഷിതസ്മാരകമായ അഞ്ചുതെങ്ങ് കോട്ട തീരദേശത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. ഒരു വർഷം മുൻപ് കോട്ടയ്ക്കുള്ളിൽ സൗന്ദര്യവത്കരണം നടത്തുകയും പൂന്തോട്ടം പുനർനിർമിക്കുകയും ചെയ്തിരുന്നു . ഇതിനു ശേഷമാണ് വിനോദസഞ്ചാരികൾ കൂടുതലും എത്തിത്തുടങ്ങിയത്. പുൽത്തകിടിയിലൂടെ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് കോട്ടയുടെ പ്രധാന കെട്ടിടങ്ങളിൽ ഇപ്പോൾ അറ്റകുറ്റപ്പണി നടത്തുന്നത്.
Post Your Comments