KeralaNews

പാലാരിവട്ടം ഫ്ളൈ ഓവര്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ പൊളിഞ്ഞു

 

കൊച്ചി: ഉദ്ഘാടനം ചെയ്ത് രണ്ടര വര്‍ഷത്തിനുള്ളില്‍ ഗതാഗതയോഗ്യമല്ലാത്ത വിധം പൊളിഞ്ഞ പാലാരിവട്ടം ഫ്ളൈഓവര്‍ അടച്ചു. അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്കാണ് പാലം അടച്ചത്. പാലത്തിന് ബലക്ഷയമുണ്ടെന്ന് കാട്ടി ചെന്നൈ ഐഐടി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ പാലത്തിന്റെ നിര്‍മാണം നടത്തിയ ആര്‍ഡിഎസ് കണ്‍സ്ട്രക്ഷന്‍ തന്നെയാണ് അറ്റകുറ്റപ്പണികളും നടത്തുന്നത്.

ഒരു മാസത്തിനുള്ളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നാണ് കോര്‍പറേഷന്‍ ഉറപ്പു നല്‍കിയിരിക്കുന്നത്. പാലത്തില്‍ രൂപപ്പെട്ടവിള്ളലുകള്‍ അടച്ച് ബലപ്പെടുത്തല്‍ ജോലികള്‍ ഉള്‍പ്പെടെയാണ് നടത്തേണ്ടത്. പാലം അടയ്ക്കുകയും പൈപ്പ് ലൈന്‍ ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ഇടപ്പള്ളി അരൂര്‍ ബൈപ്പാസില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകും.

ജൂണ്‍ ഒന്നിന് പാലം തുറക്കാനാണ് തീരുമാനം. 2016 ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച പാലം 52 കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചത്. നിര്‍മാണത്തിലുണ്ടായ ക്രമക്കേടുകളാണ് പാലത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമായതെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button