Latest NewsInternational

സ്ഥാനാരോഹണത്തിന് മുന്‍പ് രാജ്യത്തെ ഞെട്ടിച്ച് അംഗരക്ഷകയെ വിവാഹം കഴിച്ച്‌ തായ്‌ലന്‍ഡ് രാജാവ്

മുമ്പ് മൂന്ന് തവണ രാജാവ് വിവാഹം കഴിച്ചെങ്കിലും ഇതെല്ലാം വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നു.

സ്ഥാനാരോഹണത്തിന് തൊട്ടു മുമ്പ് അംഗരക്ഷകയെ വിവാഹം കഴിച്ച്‌ ഞെട്ടിച്ചിരിക്കുകയാണ് തായ്ലാന്‍ഡ് രാജാവ് മഹാ വജ്രലോങ്കോണ്‍.ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തായ്ലാന്‍ഡ് രാജാവ് സ്വന്തം അംഗരക്ഷകയെ വിവാഹം കഴിച്ച്‌ രാജ്ഞിയാക്കിയത്. രാജാവിന്റെ സുരക്ഷാ സംഘത്തിന്റെ ഉപമേധാവിയായിരുന്ന സുതിദ തിദ്ജെയെയാണ് രാജാവ് വിവാഹം കഴിച്ചത്.

തായ് എയര്‍വേയ്സില്‍ ഫൈറ്റ് അറ്റന്‍ഡന്റായിരുന്ന സുതിദയെ 2014ലാണ് തന്റെ അംഗരക്ഷക സംഘത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡറായി നിയമിക്കുന്നത്. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും രാജകുടുംബമ വാര്‍ത്ത് നിഷേധിച്ചിരുന്നു.തുടര്‍ന്ന് 2016 ഡിസംബറില്‍ റോയല്‍ തായ് ആര്‍മി മേധാവിയായി സുതിദയെ നിയമിച്ചു. ഇതോടെ ഇരുവരും തമ്മിലുളള അടുപ്പത്തെക്കുറിച്ച്‌ അഭ്യൂഹങ്ങളും ശക്തമാവുകയായിരുന്നു. 66കാരനാണ് വജ്രലോങ്കോണ്‍ രാജാവ്. 40 കാരിയാണ് സുദിത.

മുമ്പ് മൂന്ന് തവണ രാജാവ് വിവാഹം കഴിച്ചെങ്കിലും ഇതെല്ലാം വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നു. ഈ വിവാഹങ്ങളില്‍ നിന്നായി 7 കുട്ടികളുണ്ട്.ഇനി മുതല്‍ രാജ്ഞി സുദിത എന്ന് അറിയപ്പെടുമെന്ന് രാജകുടുംബം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 2016 ഒക്ടോബറില്‍ പിതാവ് ഭൂമിബോല്‍ അതുല്യദേജിന്റെ മരണത്തെ തുടര്‍ന്നാണ് മഹാ വജ്രലോങ്കോണ്‍ രാജപദവിയിലെത്തുന്നത്. 70 വര്‍ഷം രാജപദവിയില്‍ തുടര്‍ന്ന ശേഷമായിരുന്നു ഭൂമിബോല്‍ രാജാവിന്റെ മരണം. വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലാണ് ബുദ്ധ-ബ്രാഹ്മണ വിധികള്‍ പ്രകാരം അദ്ദേഹത്തിന്റെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക.

രാജകുടുംബം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് വിവാഹക്കാര്യം ജനങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് കൊട്ടാരത്തില്‍ നടന്ന വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളിലൂടെ പുറത്ത് വിടുകയായിരുന്നു. രാജകീയ രീതികള്‍ പ്രകാരമായിരുന്നു വിവാഹ ചടങ്ങ്.രാജവാഴ്ച ആഴത്തില്‍ വേരൂന്നിയിട്ടുള്ള ഒരു രാജ്യമാണ് തായ്ലാന്‍ഡ്. തായ്ലന്‍ഡിന്റെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ മഹാ വജ്രലങ്കോണിന്റെ സഹോദരി ഉബോല്‍രത്ന രാജകുമാരി നീക്കം നടത്തിയിരുന്നു. എന്നാല്‍ രാജാവ് അസംതൃപ്തി അറിയിച്ചതോടെ അവരെ പിന്തുണച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടി പിന്മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button