മലപ്പുറം: പാവപ്പെട്ട സ്ത്രീകളുടെ ഉപജീവനമാര്‍ഗമായ ഖാദിയെ പ്രോത്സാഹിപ്പിക്കുകയാണ് മോഹന്‍ലാല്‍ ചെയ്യേണ്ടതെന്ന് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സന്‍ ശോഭന ജോര്‍ജ്. 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം അയച്ച വക്കീല്‍ നോട്ടീസിന് നിയമോപദേശം കിട്ടിയ ശേഷം മറുപടി നല്‍കുമെന്ന് ശോഭന അറിയിച്ചു. സ്വകാര്യ സ്ഥാപനത്തിെന്റ ഉല്‍പന്നത്തിന് ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഖാദി ബോര്‍ഡിന് നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവുമുണ്ടാക്കുമെന്നും വിലയിരുത്തി പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് നോട്ടീസയച്ചിരുന്നു.
തുടര്‍ന്ന് പരസ്യം സ്ഥാപനം പിന്‍വലിച്ചെങ്കിലും പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നും 50 കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് പിന്നീട് മോഹന്‍ലാല്‍ ഖാദി ബോര്‍ഡിനും വക്കീല്‍ നോട്ടീസയച്ചു. പാവങ്ങളോട് ഉത്തരവാദിത്തമുള്ളയാള്‍ അവരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന ജോലി ചെയ്യരുതെന്നും ശോഭന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
Post Your Comments