ആര്‍ജെ മാത്തുക്കുട്ടി ഇനി സംവിധാനരംഗത്തേക്കും എത്തുന്നു. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഹാസ്യ ചിത്രമാണ് മാത്തുക്കുട്ടി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിനായി മാത്തുക്കുട്ടി ദുല്‍ഖറിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ താന്‍ നിര്‍മ്മാതാവുകയാണെന്ന സൂചന ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ താരം ചിത്രത്തില്‍ അഭിനയിക്കുകയാണോ അതോ ചിത്രം നിര്‍മ്മിക്കുകയാണോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.
ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയാണ്. നവാഗതനായ ബി സി നൗഫലാണ് ചിത്രം വിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമാണ്.
Post Your Comments