KeralaLatest NewsElection NewsElection 2019

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹര്‍ജി; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനത്തിനെതിരായി കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീകോടതി ഇന്ന് പരിഗണിക്കും. പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ നരേന്ദ്രമോദിക്കും അമിത്ഷാക്കും എതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കാത്തത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ബി.ജെ.പി സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തെരെഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് സുപ്രീം കോടതിയില്‍ എത്തുന്നുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവത്തിലാണ് മോദിക്കും അമിത്ഷാക്കുമെതിരെ കോണ്‍ഗ്രസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. അതേസമയം മോദിയുടെ പരാമര്‍ശം പെരുമാറ്റ ചട്ട ലംഘനമല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഈ വിഷയം കമ്മീഷന്‍ ഇന്ന് കോടതിയെ അറിയിക്കും. പെരുമാറ്റ ചട്ടലംഘനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് മുമ്പ് അറിയിച്ചിട്ടുള്ളതാണ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. കോണ്‍ഗ്രസ് എംപി സുസ്മിതാ ദേവാണ് ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button