ആഹാരം ഫ്രിഡ്ജില്‍ വെച്ച ശേഷം പിന്നീട് ചൂടാക്കിക്കഴിക്കുന്ന സ്വഭാവക്കാരാണ് നമ്മള്‍. ആരോഗ്യത്തിന് ഒട്ടും നല്ലതല്ലാത്ത പ്രവൃത്തിയാണ് ഇത്. ഫ്രിഡ്ജില്‍ വെച്ച ശേഷം പിന്നീട് ചൂടാക്കുമ്പോള്‍ ഭക്ഷണത്തിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല പല രോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. വീണ്ടും ചൂടാക്കുന്നതിലൂടെ ഭക്ഷണങ്ങള്‍ക്ക് പല തരത്തിലുള്ള രാസമാറ്റങ്ങള്‍ സംഭവിക്കാം.
ഇത്തരത്തില്‍ ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണമാണ് മുട്ട. ഉണ്ടാക്കിയ ഉടനെ തന്നെ കഴിക്കേണ്ട ഒരു ഭക്ഷണ സാധനമാണ് മുട്ട. ഇത് പാകം ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതുപോലും നല്ലതല്ല. ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട് മുട്ടയില്‍.
ഒരിക്കല്‍ പാകം ചെയ്ത് വീണ്ടും ചൂടാക്കുന്നതിലൂടെ മുട്ടയിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ വിഘടിച്ച് വിഷപദാര്‍ത്ഥങ്ങള്‍ രൂപപ്പെടുന്നു. ഇത് ശരീരത്തിലെത്തിയാല്‍ ഗുരുതര ഭക്ഷ്യ വിധബാധക്ക് കാരണമാകും. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഉരുളക്കിഴങ്ങും വീണ്ടും ചൂടാക്കി കഴിക്കുന്നത് സമാനമായ ഫലമാണ് ഉണ്ടാക്കുക.
Post Your Comments