ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് ഘട്ടതിരഞ്ഞെടുപ്പുകൾ എനിക്കു ശേഷിക്കെ വോട്ടിങ് സമയക്രമത്തിൽ മാറ്റം വരുത്തുന്നതിന്റെ പ്രായോഗിത ആരാഞ്ഞ് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി. കടുത്ത ചൂടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അവസാന ഘട്ടങ്ങളിലെ വോട്ടെടുപ്പ് സമയം നേരത്തെയാക്കണമെന്ന പൊതു താൽപ്പര്യ ഹർജിയിലാണ് പുലർച്ചെ അഞ്ച് മണിക്ക് വോട്ടിങ് ആരംഭിക്കാൻ സാധിക്കുമോയെന്ന് കോടതി കമ്മിഷനോട് ആരാഞ്ഞത് .
ഉത്തരേന്ത്യയിലെ കടുത്ത ചൂടിൽ ഉച്ചസമയത്ത് വോട്ടർമാർ ക്യു നിൽക്കുന്നതിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ നിർദേശം. വോട്ടിങ് നേരത്തെ തുടങ്ങിയാൽ എന്തൊക്കെ പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നതിനെ കുറിച്ചും വോട്ടെടുപ്പിനായി എന്തൊക്കെ മുൻകരുതലുകൾ എടുക്കേണ്ടി വരുമെന്നും, ഗൗരവമായി പരിശോധിക്കുമെന്നും ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments