മുംബൈ : വീണ്ടും കനത്ത തിരിച്ചടി ഏറ്റുവാങ്ങി ജെറ്റ് എയര്‍വേസ്. ഓഹരി മൂല്യം 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ജെറ്റ് ഓഹരി മൂല്യം നിഫ്റ്റിയില്‍ 22.46 ശതമാനം ഇടിഞ്ഞ് 118.90 രൂപയിലാണ് എത്തിയത്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോഴിത് 53.35 രൂപയായിരുന്നു. സെന്‍സെക്സില്‍ മൂല്യം 20.42 ഇടിഞ്ഞ് 122 രൂപയിലെത്തി. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുന്നതിൽ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്ന ഹര്‍ജിയില്‍ കോടതി വിമാനക്കമ്പനിക്ക് നോട്ടീസ് അയച്ചതോടെയാണ് ജെറ്റ് ഓഹരിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയത്.
Post Your Comments