സേലം•തമിഴ്നാട്ടിലെ സേലത്ത് ഗുണ്ടാ നേതാവിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. കതിരവേല്‍ എന്ന ഗുണ്ടാ നേതാവാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ കതിരവേലും കൂട്ടാളികളും കാരപ്പട്ടിയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവിരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഇവരെ വളഞ്ഞു. വടിവാള്‍ ഉപയോഗിച്ച് കതിരവേലും കൂട്ടാളികളും അക്രമിച്ചെന്നും ജീവന്‍ രക്ഷയ്ക്ക് വേണ്ടിയാണ് വെടിവച്ചതെന്നും പൊലീസ് വ്യക്തമാക്കി.
രക്ഷപ്പെട്ട മൂന്ന് ഗുണ്ടകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ എസ്.ഐ സുബ്രഹ്മണി ഉള്‍പ്പെടെ രണ്ട് പൊലീസുകാര്‍ ചികിത്സയിലാണ്.
Post Your Comments