Health & Fitness

വെളുത്തുള്ളിയും തേനും ചേര്‍ത്ത്, കഴിച്ചാല്‍ മഹാത്ഭുതം

വെളുത്തുള്ളിയും തേനും ചേര്‍ത്ത മിശ്രിതം കഴിച്ചാല്‍ പലതുണ്ട് ഗുണം. വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടും. എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുക എന്ന് അറിഞ്ഞിരിക്കാം.

രക്തസമ്മര്‍ദ്ധവും കൊളസ്ട്രോളും കുറയ്ക്കുന്നതോടോപ്പം ഹൃദ്രോഗങ്ങളെ അകറ്റി നിര്‍ത്തുവാനുമുള്ള കഴിവ് വെളുത്തുള്ളിയ്ക്കുണ്ട്.

2.പനി, ജലദോഷം, വയറിളക്കം എന്നിവയ്ക്കുള്ള ഔഷധവുമായി വെളുത്തുള്ളി ഉപയോഗിക്കുന്നു.

പോഷകങ്ങളും വിറ്റമിനുകളും നാരുകളും അടങ്ങിയിരിക്കുന്നു: മഗ്നീഷ്യം, വിറ്റമിന്‍ എ6, വിറ്റമിന്‍ സി, സെലെനിയം, ചെറിയ അളവില്‍ കാത്സ്യം, കോപ്പര്‍, പൊറ്റാസ്സിയം, ഫോസ്ഫൊറസ്, വിറ്റമിന്‍ എ1 എന്നിവയും വെളുത്തുള്ളിയില്‍ കാണപെടുന്നു.
വെളുത്തുള്ളിയ്ക്ക് രോഗാണുക്കളോട് ചെറുത്ത് നില്‍ക്കാനുള്ള കഴിവുണ്ട്.

4.കാന്‍സര്‍, ഹൃദ്രോഗം എന്നിവ തടയുന്നു. തേനിലടങ്ങിയിരിക്കുന്ന flavonoids, antioxidants എന്നിവ കാന്‍സര്‍, ഹൃദ്രോഗം വരാനുള്ള സാധ്യതകളെ കുറയ്ക്കുന്നു

ആമാശയ രോഗങ്ങളെയും വയറ്റിലും കുടലിലും ഉണ്ടാകുന്ന വൃണങ്ങളെയും തടയുന്നു.
രോഗപ്രധിരോധ ശക്തി നല്‍കുന്നു
7.ശരീരത്തിലെ ഗ്ലൈക്കൊജെന്റെ ( ഷുഗര്‍ ) അളവ് നിയന്ത്രിച്ച് ഊര്‍ജം പ്രദാനം ചെയ്യുന്നു

ചുമയും, തൊണ്ടയുടെ അസ്വസ്ഥതയും മാറ്റുന്നു.
തൂക്ക കുറവ്, ലൈഗിക രോഗങ്ങള്‍, മൂത്രാശയ പരമായ രോഗങ്ങള്‍, ആസ്തമ, വയറിളക്കം, ചര്‍ദ്ദി എന്നിവയ്ക്കുള്ള ആയുര്‍വേദ മരുന്നായി ഉപയോഗിക്കുന്നു
10.പൊള്ളലിനും, മുറിവിനുമുള്ള മരുന്നായി തേന്‍ ഉപയോഗിക്കുന്നു.

പച്ചവെളുത്തുള്ളി തേന്‍ കൂട്ടി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമം എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പാകം ചെയ്യുമ്പോള്‍ ചൂട് കൊണ്ട് വെളുത്തുള്ളിയിലെ Allicin ന്റെ ഗുണങ്ങള്‍ നശിപ്പിക്കപെടുന്നു. വെളുത്തുള്ളി ചവയ്ക്കുകയോ ചതയ്ക്കുകയോ ചെയ്യുമ്‌ബോള്‍ അല്ലിസിന്‍ വിഘടിക്കുകയും മറ്റൊരു സള്‍ഫര്‍ മിശ്രിതമായ Ajoene ഉത്പാദിപ്പിക്കപെടുകയും ചെയ്യുന്നു. ഇതിന് ആന്റി-ബാക്ടീരിയല്‍, ആന്റി-വൈറല്‍, ആന്റി-ഫംഗല്‍ എന്നീ ഗുണങ്ങളടങ്ങിയിരിക്കുന്നു. വെളുത്തുള്ളിയിലെ Allyl sulfides, വിറ്റമിന്‍ സി എന്നിവ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button