തിരുവനന്തപുരം: സംസ്ഥാനത്തെ സിമന്റ് വില വർദ്ധനവിൽ കമ്ബനികളും വ്യപാരികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. വിലകുറയ്ക്കുന്ന കാര്യത്തില്‍ കമ്ബനി മേധാവികള്‍ക്കേ തീരുമാനമെടുക്കാനാവൂ എന്ന് ചര്‍ച്ചയില്‍ പ്രതിനിധികളായെത്തിയവര്‍ അറിയിച്ചതോടെ മുഖ്യമന്ത്രി ചര്‍ച്ച അവസാനിപ്പിച്ച് മടങ്ങി. വില കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ഇടപെടുമെന്ന് വ്യവസായമന്ത്രി ഇപി ജയരാജന്‍ സിമന്റ് കമ്ബനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
400-410 രൂപ നിരക്കിലാണ് കമ്ബനികള്‍ കേരളത്തില്‍ സിമന്റ് വില്‍ക്കുന്നത്. ഈ വില കുറയ്ക്കാന്‍ തയ്യാറല്ലാത്തതു കൊണ്ടാണ് കീഴുദ്യോഗസ്ഥന്‍മാരെ കമ്ബനികള്‍ ചര്‍ച്ചയ്ക്ക് അയക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
കുതിച്ചുയരുന്ന സിമന്റ് വില സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയെ വരെ ബാധിച്ച സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി തന്നെ മുന്‍കയ്യെടുത്ത് യോഗം വിളിച്ചത്. എന്നാല്‍ മിക്ക സിമന്റ് കമ്ബനികളുടെയും ജൂനിയര്‍ ഉദ്യോഗസ്ഥരാണ് യോഗത്തിനെത്തിയത്. വില കുറയ്ക്കുന്ന കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ അധികാരമില്ലെന്ന് അവര്‍ അറിയിച്ചതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ച അവസാനിപ്പിച്ചു.
Post Your Comments