Latest NewsKerala

ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് അടിയേറ്റ് കൊല്ലപ്പെട്ട സംഭവം : പ്രതികള്‍ അറസ്റ്റില്‍

കല്ലടിക്കോട് : ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കാരാകുറിശ്ശി പുല്ലന്‍കോട് രമേശ് (27), കാവുംപടി പൂവന്‍തൊടിയില്‍ വീട്ടില്‍ അമല്‍ (27), വാഴേമ്പുറം മാതംപെട്ടിയില്‍ സുനില്‍ (29), കല്ലടിക്കോട് കാഞ്ഞിരാനി മോഴേനി കോട്ടപ്പുറം ജിഷ്ണു (കൃഷ്ണന്‍-23), വല്ലുള്ളി ദീപക് (23) എന്നിവരാണു പിടിയിലായത്

ഞായറാഴ്ച രാത്രി കല്ലടിക്കോട് ബാറിലുണ്ടായ സംഘര്‍ഷത്തില്‍ വാക്കോട് കൈപ്പള്ളിമാലില്‍ മാത്യു ജോസഫ് (അജി – 42) ആണ് തലയ്ക്ക് അടിയേറ്റു കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒറ്റയ്ക്കായിരുന്ന മാത്യുവിനെ പ്രതികള്‍ ബീയര്‍ കുപ്പിയും തെങ്ങിന്റെ മടലും ഉപയോഗിച്ചു തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. രാത്രി ബാര്‍ അടച്ചതിനു ശേഷം ഗേറ്റിനു മുന്നിലായിരുന്നു സംഭവം. പ്രതികളില്‍ ഒരാള്‍ക്കും അടിപിടിയില്‍ പരുക്കുണ്ട്.

സംഭവത്തില്‍ ദൃക്സാക്ഷികള്‍ ഇല്ലാതിരുന്നിട്ടും പൊലീസിന് തുണയായത് ബാറിനുള്ളിലെ സിസി ടിവി ദൃശ്യങ്ങളാണ്. സംഭവ സ്ഥലം ഉടന്‍ സീല്‍ ചെയ്ത് ബാര്‍ ജീവനക്കാരെയും മദ്യപിക്കാനെത്തിയവരെയും ചോദ്യം ചെയ്തു. പരുക്ക് പറ്റി വീണ് കിടന്ന ഭാഗത്ത് സിസിടിവി ഇല്ലാത്തതിനാല്‍ പ്രതികളിലെത്താന്‍ ശ്രമകരമാണെന്ന് മനസിലാക്കി മാര്‍ഗരേഖ തയാറാക്കി. ബാര്‍ ഗേറ്റ് അടച്ചതിന് ശേഷം പുറത്ത് കുറച്ച് പേര്‍ ഉണ്ടായിരുന്നതായും ഇവര്‍ തമ്മില്‍ വാക്തര്‍ക്കം ഉണ്ടായിരുന്നതായും വിവരം കിട്ടിയതോടെ യുവാക്കളെ ബാറിനുള്ളിലെ സിസിടിവിയില്‍ നിന്ന് തിരിച്ചറിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button