ഡാര്‍വിന്‍: എല്ലാവരേയും ഭയപ്പെടുത്തി അപൂര്‍വ്വയിനം പാമ്പ് . മൂന്ന് കണ്ണുകളുള്ള പാമ്പിനെയാണ് കണ്ടെത്തിയത്. ഓസ്ട്രേലിയയിലാണ് അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തിയത്. പാമ്പിന് മൂന്ന് മാസം പ്രയവും 40 സെന്റിമീറ്റര്‍ നീളവുമാണുള്ളത്. പാമ്പിനെ കണ്ടെത്തി അധികം താമസിക്കാതെ തന്നെ അത് ചത്തുപോയെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യം ഇരട്ടത്തലയുള്ള പാമ്പാണെന്നാണ് കരുതിയതെങ്കിലും പിന്നീട് അല്ലെന്ന് തിരിച്ചറിയുകയായിരുന്നു.
ഭ്രൂണാവസ്ഥയില്‍ തന്നെ കണ്ണ് രൂപപ്പെട്ടിരിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. പാരിസ്ഥിതിക വ്യതിയാനങ്ങളാവും ഇത്തരത്തിലൊരു അവസ്ഥയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. പാമ്പിന്റെ മൂന്ന് കണ്ണിനും പൂര്‍ണ്ണ കാഴ്ചശക്തിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷണം കഴിക്കാന്‍ ഈ അപൂര്‍വ്വയിനം പാമ്പിന് ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും ഇത്രയും നാള്‍ ജീവിച്ചത് തന്നെ അദ്ഭുതമെന്നാണ് നോര്‍ത്തേണ്‍ ടെറിട്ടറി പാര്‍ക്സ് ആന്റ് വൈല്‍ഡ്‌ലൈഫിലെ അധികൃതര്‍ വ്യക്തമാക്കിയത്. ഗവേഷണത്തിനായി പാമ്പിന്റെ ശരീരം ഡാര്‍വിനിലെ ഗവേഷണ സ്ഥാപനത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments