Latest NewsInternationalCrime

10 വയസസുകാരിയെ പട്ടിണിക്കിട്ട് കൊന്നു കത്തിച്ചു; രണ്ടാനമ്മയുടെ ക്രൂരത ഞെട്ടിപ്പിക്കുന്നത്

ജോര്‍ജ്ജിയ: പത്തുവയസുകാരിയായ മകളെ പട്ടിണിക്കിട്ട് കൊന്ന് കത്തിച്ച രണ്ടാനമ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. ജോര്‍ജ്ജിയയിലെ കോടതിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.

ടിഫാനിമോസ് എന്ന 36കാരിയാണ് മകളോട് പൈശാചികമായ ക്രൂരത കാട്ടിയത്. 2013ലാണ് ഇമാനി മോസ് എന്ന 10വയസുകാരി വീട്ടില്‍ വെച്ച് മരണപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് മോസ് എല്ലാ വിധത്തിലും കുറ്റക്കാരിയാണെന്ന് കണ്ടെത്തുന്നത്. ഞെട്ടിപ്പിക്കുന്ന ക്രൂരതയാണ് ഇവര്‍ കുട്ടിയോട് നടത്തിയത്. കൊലപാതകം മറച്ചുവയ്ക്കാനായി മകളുടെ മൃതദേഹം ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞ് ഇവര്‍ അഗ്‌നിക്കിരയാക്കിയതായും കോടതി കണ്ടെത്തി. യുവതി നടത്തിയത് സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണെന്ന് വിലയിരുത്തിയ കോടതി യുവതിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു. കുഞ്ഞ് മരിക്കുമ്പോള്‍ അവളുടെ ഭാരം വെറും 14 കിലോ മാത്രമായിരുന്നു.

ഇമാനിയുടെ പിതാവും പരോളു പോലും ലഭിക്കാത്ത ജീവപര്യന്തം ശിക്ഷയില്‍ കഴിയുകയാണ്. ഇയാള്‍ക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് ബോധ്യപ്പെട്ടതിന് ശേഷമാണ് കോടതി ഇയാളെ ശിക്ഷിച്ചത്. അഞ്ചു വര്‍ഷത്തിനു ശേഷം ജോര്‍ജ്ജിയയില്‍ നല്‍കുന്ന വധശിക്ഷയാണ് ടിഫാനിയുടേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button