Latest NewsKerala

ശ്രീലങ്കന്‍ ജനതയ്ക്ക് വേണ്ടി ഐക്യദാര്‍ഢ്യ സംഗമം

തിരുവനന്തപുരം: ഭീകരാക്രമണത്തിനിരയായ ശ്രീലങ്കന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സംഗമം. വംശീയതയേയും ഭീകരാക്രമണത്തെയും ചെറുത്ത് തോല്‍പ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ജമാഅത്തെ ഇസ്ലാമി കേരളയാണ് തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചത്.

ജമാഅത്ത ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുള്‍ അസീസ് സംഗമം ഉദ്ഘാടനം ചെയ്തു. ഭീകരാക്രമണവും അടിച്ചമര്‍ത്തലും ഒന്നിനും ശാശ്വതമായ പരിഹാരം നല്‍കില്ലെന്ന് സംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ച മാധ്യമം മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുന്‍ റഹ്മാന്‍ പറഞ്ഞു. മത -രാഷ്ട്രീയ -സാമൂഹിക രംഗത്തെ നിരവധി പ്രമുഖരാണ് ശ്രീലങ്കന്‍ ജനതക്ക് പിന്തുണയറിയിച്ച് ഐക്യദാര്‍ഢ്യ സംഗമത്തിനെത്തിച്ചേര്‍ന്നത്.

നൂറുകണക്കിനാളുകളാണ് തിരുവനന്തപുരം ഗാന്ധിനഗറില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ശ്രീലങ്കന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായെത്തിയത്. ശ്രീലങ്കന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രകടനത്തോടെയാണ് ഐക്യദാര്‍ഢ്യ സംഗമം ആരംഭിച്ചത്. ഭീകരക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് കുട്ടികള്‍ റോസാപ്പൂവേന്തി. ഭീകരവാദത്തെ ചെറുക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്ന് സംഗമത്തില്‍ ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button