Latest NewsCricketSports

ബലാത്സംഗക്കേസില്‍ യുവ ക്രിക്കറ്റ് താരത്തിന്റെ ശിക്ഷ വിധിച്ചു

ബലാത്സംഗ കേസില്‍ ഓസ്ട്രേലിയന്‍ യുവ ക്രിക്കറ്റ് താരത്തിന് അഞ്ച് വര്‍ഷം തടവ്. ഇംഗ്ലീഷ് കൗണ്ടിയില്‍ വോര്‍ക്ഷെയറിന് വേണ്ടി കളിക്കുന്ന 23കാരന്‍ പേസര്‍ അലക്സ് ഹെപ്ബേണിനാണ് ശിക്ഷ വിധിച്ചത്. ദീര്‍ഘകാലമായി കോടതിയിലായിരുന്ന കേസിന് ഇന്നാണ് വിധി വന്നത്. ഉറങ്ങി കിടക്കുന്ന യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് താരത്തിനെതിരായി ഉണ്ടായിരുന്ന ആരോപണം. പൊതുസമ്മതത്തോടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് താരം കോടതിയെ ധരിപ്പിച്ചിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ വാദം കൂടി കേട്ടതോടെ ഹെപ്ബേണ്‍ കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു. ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം താരം അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. 2017 ഏപ്രില്‍ ഒന്നിന് ആസ്‌ട്രേലിയയിലെ വിരോസ്റ്റെര്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 11 മണിക്കൂറോളം സമയമെടുത്ത് നടത്തിയ വിചാരണയ്ക്ക് ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 2017 മുതല്‍ ഇയാള്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button