ലഖ്നൗ: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമ്പോൾ താമര ബട്ടണിൽ അമർത്തുന്നത് നിങ്ങളിലെ സൈനികനെ ഉണർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. . ഉത്തർപ്രദേശിലെ അയോധ്യയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
താമര ചിഹ്നത്തിന് നേരെയുള്ള ബട്ടണിൽ അമർത്തുമ്പോൾ അത് രാജ്യത്തിന് വേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറായ നിങ്ങളിലെ സൈനികനെ ഉണർത്തും. അതിർത്തിക്കുള്ളിലോ അതിർത്തിക്കപ്പുറമോ ഭീകരാക്രമണം ഉണ്ടായാല്‍ പുതിയ ഇന്ത്യ ഭീകരരുടെ വീടുകളിലെത്തി അവരെ നശിപ്പിക്കും. വെടിയുണ്ടകൾക്ക് വെടിയുണ്ടകൾകൊണ്ട് മറുപടി പറയും. ഇന്ത്യ സുരക്ഷിതത്വത്തോടും സംരക്ഷണയോടും ഇരുന്നാൽ മാത്രമേ നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കുകയുള്ളു. ഭീകരവാദത്തിനെതിരെ പോരാടാൻ തന്റെ ബിജെപി സർക്കാരിന് മാത്രമേ സാധിക്കുവെന്നും ആക്രമണമുണ്ടായാല്‍ മണിക്കൂറുകൾക്കുള്ളിൽ സർക്കാർ തീവ്രവാദത്തിനെതിരെ പോരാടുമെന്നും പുൽവാമ ഭീകരാക്രമണം, ബാലാക്കോട് സൈനികാക്രമണം എന്നിവയുടെ പശ്ചാത്തലത്തിൽ മോദി പരാമർശിച്ചു.
Post Your Comments