തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാനത്ത് കനത്ത കാറ്റിനും തീരപ്രദേശങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (ഇന്‍കോയിസ്) അറിയിച്ചു. മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കേരള തീരത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ രാത്രി 11.30 വരെ 2.5 മീറ്റര്‍ മുതല്‍ 2.8 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായേക്കും. കേരളതീരത്തെ കാറ്റിന്റെയും തിരമാലയുടെയും സാഹചര്യം പരിഗണിച്ച് കേരളതീരത്ത് അടുത്ത 12 മണിക്കൂറില്‍ ചെറിയ യാനങ്ങളുമായി മത്സ്യ ബന്ധനം നടത്തുന്നത് ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്ന മധ്യ പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും, പുതുച്ചേരി, വടക്കന്‍ തമിഴ്നാട് തീരത്തും തെക്കന്‍ ആന്ധ്ര തീരത്തും മത്സ്യബന്ധനത്തിനു പോകരുത്. വെള്ളിയാഴ്ച വരെ മധ്യപടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ആന്ധ്ര തീരത്തും മത്സ്യബന്ധനത്തിന് പോകരുത്. ശനിയാഴ്ച വടക്കുപടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും മധ്യ പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും ഒഡീഷ, പശ്ചിമ ബംഗാള്‍ തീരത്തും മത്സ്യബന്ധനത്തിന് പോകരുത്.
Post Your Comments