KeralaLatest News

മത്സ്യത്തിനും ചിത്രശലഭത്തിനും പുറമെ കേരളത്തിന് ഔദ്യോഗിക തവളയും വന്നേക്കാം

തിരുവനന്തപുരം : മത്സ്യത്തിനും ചിത്രശലഭത്തിനും പുറമെ കേരളത്തിന് ഔദ്യോഗിക തവളയും വന്നേക്കാം. ‘പർപ്പിൾ ഫ്രോഗ്’ എന്നറിയപ്പെടുന്ന പാതാളത്തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന നിർദേശം വന്യജീവി ഉപദേശക ബോർഡിന്റെ അടുത്ത യോഗത്തിൽ ഗവേഷകർ മുന്നോ‍ട്ടുവയ്ക്കും.

കേരള വനഗവേഷണ ഇൻസ്റ്റ്യൂട്ടിൽ തവളകളെക്കുറിച്ചു ഗവേഷണം നടത്തുന്ന സന്ദീപ്ദാസാണ് ഈ ആശയം മുന്നോട്ട് വെച്ചത്. ‘നാസികബത്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.പാതാള താവളയ്ക്ക് പന്നിമൂക്കൻ എന്നൊരു പേരുകൂടിയുണ്ട്. പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇതിനെ കാണുന്നത്.

ഇതിന്റെ അടുത്ത ഇനങ്ങൾ ആഫ്രിക്കയിലെ മഡഗാസ്ക‌റിനു സമീപമുള്ള സെയ്ഷേൽസ് ദ്വീപുകളിലാണുള്ളത്. ഏഷ്യയും ആഫ്രിക്കയും തുടർച്ചയായ വൻകരകളാണെന്നതിന്റെ സൂചന കൂടിയാണിത്.ഡൽഹി സർവകലാശാലയിലെ പ്രഫ.എസ്.ഡി.ബിജുവും ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് 2003 ൽ ഇടുക്കിയിൽ നിന്ന് ഈ തവളയെ കണ്ടെത്തിയത്.അതിന് മുമ്പുതന്നെ തവളയെക്കുറിച്ചുള്ള പരാമർശം സുവോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button