Latest NewsKerala

കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ പിടിയിൽ

കൊച്ചി: കഞ്ചാവുമായി വില്‍പ്പനക്കെത്തിയ കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൂവപ്പാടം ഓടമ്ബിള്ളിപ്പറമ്ബില്‍ അശോക് കുമാറിന്റെ മകന്‍ പ്രഭു (22) വിനെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്‌ളാറ്റ്ഫോമിനു സമീപം കര്‍ഷക റോഡില്‍ നിന്നു കടവന്ത്ര പോലീസ് പിടികൂടിയത്. രണ്ടരക്കിലോയോളം കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.

നഗരത്തിലെ കഞ്ചാവ് വില്‍പ്പന ഏജന്റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരൂപ്പൂരില്‍നിന്നു ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നതാണെന്നാണ് പ്രതിയുടെ മൊഴി. മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലുമായിരുന്നു കഞ്ചാവ്. നഗരത്തിലേക്ക് വലിയതോതില്‍ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടവന്ത്ര എസ്‌ഐ കിരണ്‍ സി. നായര്‍, സീനിയര്‍ സിപിഒമാരായ രതീഷ്‌കുമാര്‍, പ്രദീപ്, സിപിഒ ബിജു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button