ടോക്യോ: ജപ്പാനിൽ ഹെയ്സെയ് ഭരണയുഗത്തിന് അന്ത്യംകുറിച്ച് അകിഹിതോ ചക്രവർത്തി ചൊവ്വാഴ്ച സ്ഥാനമൊഴിഞ്ഞു.മകനും അടുത്ത ചക്രവർത്തിയുമായ നാറുഹിതോവിനുകീഴിൽ പുതിയ ഭരണകാലത്തിന് തുടക്കമാകും.ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഉൾപ്പെടെ മുന്നൂറിലേറെവിശിടാതിഥികളുടെ സാന്നിധ്യത്തിലായിരുന്നു ചക്രവർത്തിയുടെ സ്ഥാനത്യാഗം.
1989ൽ ജപ്പാന്റെ 125 -ാമത് ചക്രവർത്തിയായ അകിഹിതോ 2016-ലാണ് പദവിയൊഴിയുന്നതായി പ്രഖ്യാപിച്ചത്. പ്രായാധിക്യവും അസുഖങ്ങളുമാണ് കാരണമായി 86-കാരനായ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.200 വർഷത്തിനിടെ ഇതാദ്യമായാണ് ജപ്പാനിൽ ഒരു ചക്രവർത്തി പദവി ഉപേക്ഷിക്കുന്നത്.
ചക്രവർത്തിയുടെ അധികാരചിഹ്നങ്ങളായ വാളും രത്നവും ബുധനാഴ്ച നടക്കുന്ന പ്രത്യേകചടങ്ങിൽ നാറുഹിതോവിന് കൈമാറുന്നതോടെ ഔദ്യോഗികമായി ജപ്പാനിൽ പുതിയ റെയ്വ യുഗത്തിന് ആരംഭം കുറിക്കും.ജപ്പാനിൽ ഓരോ ചക്രവർത്തിയുടെയും ഭരണകാലം ഓരോ പേരുകളിലാണ് അറിയപ്പെടുക. നാറുഹിതോയുടെ ഭരണകാലം റെയ്വ യുഗമെന്നാണ് അറിയപ്പെടുക. ക്രമം എന്നർഥം വരുന്ന ‘റെയ്’,ലയം എന്നർഥം വരുന്ന ‘വ’ എന്നീ വാക്കുകൾ ചേർന്നതാണിത്.
Post Your Comments