കട്ടപ്പന: ബാങ്ക് ഒഴിവ് , ഇടുക്കി ജില്ല സഹകരണ ബാങ്കിലെ ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ടുചെയ്യുന്നില്ലെന്ന് പരാതി. ജില്ലാ സഹകരണ ബാങ്കിന്റെ ക്ലർക്ക്/കാഷ്യർ തസ്തികയിലേക്ക് 2017 ജനുവരിയിൽ പിഎസ് സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ഉൾപെട്ട ഉദ്യോഗാർഥികളാണ് വെട്ടിലായത്.
കൂടാതെ ഇടുക്കി ഉൾപ്പെടെ എല്ലാ ജില്ലാ ബാങ്കുകളും റീ – ക്ലാസിഫിക്കേഷൻ നടത്തിയിരുന്നു.പുതുക്കിയ ക്ലാസിഫിക്കേഷൻ പ്രകാരം ഇടുക്കി ജില്ലാ ബാങ്കിൽ ക്ലാർക്ക് തസ്തികയിൽമാത്രം ഏഴു പുതിയ തസ്തികയും 12 പ്രമോഷൻ തസ്തികയും ഉണ്ടായിട്ടുണ്ട്.
ബാങ്കിൽ നാലു റിട്ടയർമെന്റ് വേക്കൻസികളും നിലവിലുണ്ട്.ആകെ 23 ഒഴിവുകൾ ഉണ്ടെന്നിരിക്കെ ഒരു ഒഴിവുപോലും പുതുതായി പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇടുക്കി ജില്ല സഹകരണ ബാങ്ക് ക്ലർക്ക്/കാഷ്യർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
Post Your Comments