Nattuvartha

തമ്പാനൂർ ബസ് ടെർമിനലിൽ വൻ സുരക്ഷാ പിഴവ്

തുടർനടപടികൾക്കായി കലക്ടർക്ക് ശുപാർശ

തിരുവനന്തപുരം : തമ്പാനൂർ ബസ് ടെർമിനലിൽ വൻ സുരക്ഷാ പിഴവ് , , തമ്പാനൂരിലെ കെഎസ്ആർടിസി ബസ് ടെർമിനലിൽ തീപിടിത്തമുണ്ടായാൽ വൻ അത്യാഹിതമുണ്ടാക്കുന്ന തരത്തിലുള്ള സുരക്ഷാപിഴവുകളുണ്ടെന്ന് വ്യക്തമാക്കി അഗ്നിശമനസേനയുടെ പരിശോധനാ റിപ്പോർട്ട്. 12 നിലയുള്ള കെട്ടിടത്തിൽ നിർബന്ധമായും വേണ്ട അഗ്നിസുരക്ഷാ സംവിധാനങ്ങളൊന്നും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി.

അത്യാഹിതമുണ്ടായാൽ അഗ്നിശമനസേനയുടെ വാഹനങ്ങളിൽ നിന്ന് മാത്രമേ വെള്ളം ചീറ്റിക്കാൻ കഴിയൂ. പരമാവധി 5 നില വരെ മാത്രമേ ഈ രീതി പിന്തുടരാൻ കഴിയൂ. അതിനു മുകളിൽ ഹോസിടുക പ്രായോഗികമല്ലെന്നുമെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ഉടൻ അഗ്നിശമനസേനാ മേധാവിക്കു കൈമാറും. തുടർനടപടികൾക്കായി കലക്ടർക്ക് ശുപാർശ നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button