ന്യൂഡല്‍ഹി : ഇന്ത്യന്‍ നാവികസേനയെ വിമര്‍ശിച്ച ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ മറുപടി. ചൈനീസ് ലേഖനത്തിലാണ് നാവിക സേനാ ഉദ്യോഗസ്ഥര്‍ തൊഴില്‍പരമായ ഔന്നത്യമില്ലാത്തവരാണെന്ന് പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്.
മുന്തിയ രീതിയിലുള്ള തൊഴില്‍പരമായ ഔന്നത്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ് ഇന്ത്യന്‍ നാവികസേനയെന്നും വിമാന വാഹിനിക്കപ്പല്‍ മുതല്‍ ആണവ അന്തര്‍വാഹിനികള്‍ വരെയുള്ളവയുടെ പ്രവര്‍ത്തനത്തില്‍ ആ വൈദഗ്ധ്യം പ്രകടമായിട്ടുള്ളതാണെന്നും ഇന്ത്യ ചൈനീസ് ലേഖനത്തിന് മറുപടി നല്‍കി.
ഐഎന്‍എസ് വിക്രമാദിത്യയില്‍ തീ പിടുത്തമുണ്ടായ പശ്ചാത്തലത്തിലായിരുന്നു നാവിക സേനയെ വിമര്‍ശിച്ചുള്ള ചൈനീസ് ഔദ്യോഗിക മാധ്യമത്തിലെ ലേഖനം.
എളുപ്പത്തില്‍ പിഴവ് പറ്റാവുന്നതും അടിയന്തര സാഹചര്യങ്ങളില്‍ വേണ്ടുംവിധം പെരുമാറാന്‍ ശേഷിയില്ലാത്തതുമാണ് ഇന്ത്യന്‍ നാവികസേന എന്നായിരുന്നു ചൈനീസ് ലേഖനത്തിലെ പരാമര്‍ശം.
ഒരു സൈനിക വിദഗ്ധനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ലേഖനത്തിലെ പരാമര്‍ശങ്ങള്‍. തീപിടുത്തവും അത് അണയ്ക്കാന്‍ വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും തെളിയിക്കുന്നത് സേനയ്ക്ക് കാര്യനിര്‍വ്വഹണശേഷി ഇല്ല എന്ന് തന്നെയാണെന്നും ലേഖനം അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments