കോട്ടയം: എന്‍ട്രന്‍സ് പരീക്ഷ എഴുതാനായി നാട്ടിലെത്തിയ പെണ്‍കുട്ടിയും പിതൃസഹോദര പുത്രനും വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാവിലെ കൂത്താട്ടുകുളം എംസി റോഡിലാണ് അപകടമുണ്ടായത്. കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി അലീന എല്‍സ ജോസഫ്(18), അലീനയുടെ പിതൃസഹോദര പുത്രന് എബിന് അനുമോന് (13) എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചായിരുന്നു അപകടം. കുവൈറ്റില്‍ ജോലിക്കാരായ ജോസഫ് യോഹന്നാന്റെയും ബീന യോഹന്നാന്റെയും ഏക മകളാണ് അലീന.
അപകടത്തില്‍ എബിന്റെ പിതാവായ അനുമോനു ഗുരുതരമായി പരിക്കേറ്റു. കുവൈറ്റില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്ന അലീന വ്യാഴാഴ്ച നടക്കുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാനായാണ് നാട്ടിലെത്തിയത്. അനുമോനും മകന് എബിനും അലീനയെ നെടുന്പാശേരി വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ ഇവരുടെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
Post Your Comments