Latest NewsIndia

അസംഖാന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വര്‍ഗീയ പരാമര്‍ശം നടത്തിയതിന്റെ പേരിലും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമാണ് ഇത്തവണ അസംഖാന് വിലക്ക് ഏര്‍പ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് റാലിക്കിടെ പെരുമാറ്റച്ചട്ടലംഘിക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്നും ഇത് ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഈ മാസം ഇത് രണ്ടാംതവണയാണ് അസം ഖാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നേരിടുന്നത്

ഉത്തര്‍പ്രദേശില്‍ നടത്തിയ റാലിയില്‍ ആയിരുന്നു ചട്ടലംഘിക്കുന്ന തരത്തില്‍ പ്രസംഗിച്ചത്.നടിയും രാംപൂരിലെ ബിജെപി. സ്ഥാനാര്‍ത്ഥിയുമായ ജയപ്രദയെ അപമാനിക്കുന്ന തരത്തില്‍ മുതിര്‍ന്ന അസം ഖാന്‍ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button