Latest NewsIndiaElection 2019

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. പരാതികളിൽ തീരുമാനമെടുക്കാൻ വൈകുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം.

പരാതിയിൽ 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു. ഒരു പരാതിക്ക് ഇത്രയും സമയം എടുത്താല്‍ ബാക്കി പരാതികള്‍ എങ്ങനെ പരിഹരിക്കും. എല്ലാ പരാതികളും സുപ്രീംകോടതിയില്‍ ഉന്നയിക്കേണ്ട അവസ്ഥയാണുള്ളതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വര്‍ദ്ധയിലെ പ്രസ്താവനയ്ക്ക് ക്ലീന്‍ ചിട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു മാസം സമയം എടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button