Latest NewsElection NewsKeralaIndiaElection 2019

ബിജെപിക്ക് രണ്ടു സീറ്റുകള്‍ ഉറപ്പ്, പലയിടത്തും ഇടത്‌ വലത് മുന്നണികളെ മലര്‍ത്തിയടിക്കുമെന്നും അവലോകനം

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ രണ്ടു കയ്യും നീട്ടി ജനം സ്വീകരിച്ചെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അവലോകനം. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ ജനവികാരം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി. പലയിടത്തും ഇടതുവലതുപക്ഷങ്ങളെ മലര്‍ത്തിയടിക്കുമെന്നും ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ബി.ജെ.പി വിജയം നേടുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

തൃശ്ശൂരില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിലുണ്ടായ കാലതാമസം തിരിച്ചടിയായെന്നും സുരേഷ് ഗോപി നേരത്തെ മത്സരരംഗത്ത് ഇറങ്ങിയിരുന്നുവെങ്കില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമായിരുന്നുവെന്നും അഭിപ്രായമുയര്‍ന്നു മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും രണ്ടിരട്ടി വോട്ടുകള്‍ ബി.ജെ.പി നേടുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ക്കുള്ളത്. അതേസമയം വടകരയിലും കൊല്ലത്തും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടായെന്നും ഇതു യു.ഡി.എഫിന് അനുകൂലമായി മാറിയെന്നും വിമര്‍ശനമുയര്‍ന്നു.

സംസ്ഥാന നേതൃത്വത്തിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു,​ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമഘട്ടത്തില്‍ കൂടുതല്‍ കേന്ദ്ര നേതാക്കളെ സംസ്ഥാനത്ത് എത്തിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതായി ആരോപണം ഉയര്‍ന്നു. ഒന്നിൽ കൂടുതൽ സീറ്റുകൾ നേടുമെന്ന ആത്മ വിശ്വാസം തന്നെയാണ് യോഗത്തിൽ ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button