CinemaNewsEntertainment

സിനിമ കാണുന്നത് പോലും രാഷ്ട്രീയ പ്രവര്‍ത്തനം; വിധു വിന്‍സെന്റ്

 

ദമ്മം: നവോദയം സാംസ്‌കാരികവേദി മാധ്യമ വിഭാഗത്തിന് കീഴിലുള്ള ഫിലിം ക്ലബ്ബ് ‘ഡസേര്‍ട്ട് ഫ്രെയിംസ് ‘ ന്റെ ഉദ്ഘാടനം പ്രമുഖ സംവിധായകയും എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ വിധു വിന്‍സന്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. സിനിമ കാണുന്നതും സിനിമയെക്കുറിച്ച് സംസാരിക്കുന്നതും ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണെന്നും, ആയതിനാല്‍തന്നെ അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഫിലിം സൊസൈറ്റി പ്രവര്‍ത്തനം ഒരു രാഷ്ട്രീയ ഇടപെടല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു കാലത്തെ നവോദയയുടെ ഇത്തരം ശ്രമങ്ങളെ അവര്‍ അഭിനന്ദിച്ചു. സിനിമയെ ഗൗരവമായി കാണുകയും കാണിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന നവോദയയുടെ ശ്രമങ്ങളെ അവര്‍ അഭിവാദ്യം ചെയ്തു.

നവോദയം സെന്‍ട്രല്‍ മീഡിയ കമ്മറ്റി കണ്‍വീനര്‍ വിഷ്ണുദത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ സലീം മണാട്ട് അധ്യക്ഷനായിരുന്നു. മീഡിയ കോഡിനേറ്റര്‍ നിധീഷ് മുത്തമ്പലം, നവോദയ കുടുംബവേദി പ്രസിഡന്റ് മോഹനന്‍ വെള്ളിനേഴി, നവോദയ സാംസ്‌കാരിക വേദി സാംസ്‌കാരിക കണ്‍വീനര്‍ രാജേഷ് ആനമങ്ങാട്, നവോദയ ബാലവേദി രക്ഷാധികാരി രശ്മി രഘുനാഥ് , ദാല്‍ അല്‍ സിഹ ഫിനാന്‍സ് മാനേജര്‍ നാസര്‍ എന്നിവര്‍ ഫിലീം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു .

ഫിലീം ക്ലബ്ബിന്റെ ആദ്യ സിനിമയുടെ പ്രദര്‍ശനവും തുടര്‍ന്ന് നടന്നു . ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘പിറവി’ എന്ന സിനിമയാണ് പ്രദര്‍ശിപ്പിച്ചത് സിനിമ പ്രദര്‍ശനത്തിന് ശേഷമുള്ള ഓപ്പണ്‍ ഫോറത്തില്‍ പ്രേക്ഷകര്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു .പിറവി പറയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് പ്രേക്ഷകര്‍ അഭിപ്രായം പറഞ്ഞു.

ദാര്‍ അല്‍ സിഹ ഓഡിറ്റോറിയത്തില്‍ ആണ് പ്രദര്‍ശനം നടന്നത്. നവോദയ ടൊയോട്ട ഏരിയ ബാലവേദി രക്ഷാധികാരി ശ്രീലക്ഷ്മി നന്ദി പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button