ന്യൂഡല്‍ഹി: എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന കെഎസ്ആര്‍ടിസിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിന് എതിരായുള്ള ഹര്‍ജിയാണ് പരിഗണിക്കില്ലെന്ന് പറഞ്ഞത്. ക്രമപ്രകാരം മാത്രമേ കേസ് പരിഗണിക്കാന്‍ സാധിക്കുള്ളുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. എപ്രില്‍ 30ന് ഡ്രൈവര്‍മാരെ പിരിച്ചുവിടണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പിഎസ്സി റാങ്ക് ജേതാക്കളുടെ ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ഈ സാഹചര്യത്തില്‍ അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നായിരന്നു കെഎസ്ആര്‍ടിസിയുടെ ആവശ്യം. 1565 ജീവനക്കാരെ പിരിച്ചുവിടണം എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. എം പാനല്‍ ഡ്രൈവര്‍മാരെ ഒഴിവാക്കുന്നതിനെ തുടര്‍ന്നുള്ള ഒഴിവിലേക്ക്, നിലവിലെ പിഎസ്സി പട്ടികയില്‍ നിന്നും നിയമിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. 2455 പേര്‍ നിലവില്‍ പിഎസ് സി പട്ടികയിലുണ്ട്. ഇവര്‍ക്ക് അഡൈ്വസ് മെമ്മോ അയക്കാനും കോടതി നിര്‍ദേശിച്ചു.
Post Your Comments