
ചാള്‍സ്റ്റണ്‍: വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയയിലാണ് സംഭവം. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അധ്യാപികയെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. വിദ്യാര്‍ത്ഥിക്ക് 14 വയസുള്ളപ്പോള്‍ മുതലാണ് അധ്യാപികയായ എലിസബത്ത് ഹാര്‍ബര്‍ട്ട് ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടത്. അപ്പോള്‍ 30 വയസായിരുന്നു എലിസബത്തിന്റെ പ്രായം.
ഇപ്പോള്‍ 27 വയസുള്ള ക്രിസ്റ്റഫറിന്റെ നാല് മക്കള്‍ക്ക് അധ്യാപികയായ എലിസബത്ത് ജന്മം നല്‍കിയിട്ടുണ്ട്. 16ാം വയസിലാണ് വിദ്യാര്‍ത്ഥിയായ ക്രിസ്റ്റഫര്‍ അച്ഛനായത്. 13ാം വയസില്‍ ക്രിസ്റ്റഫര്‍ തന്റെ മുത്തശ്ശിയുടെ വീട്ടിലേക്ക് താമസം മാറിയതോടെയാണ് അധ്യാപികയുമായി അടുക്കുന്നത്. 2006ല്‍ എലിസബത്ത് ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടുകയും ചെയ്തിരുന്നു. അതേസമയം തന്നെ മാനസികമായും ശാരീരികമായും ക്രിസ്റ്റഫര്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അധ്യാപികയുടെ വിശദീകരണം. തന്നെ വീട്ടു തടങ്കലിലാക്കി ക്രിസ്റ്റഫര്‍ പീഡിപ്പിക്കുകയായിരുന്നെന്ന് എലിസബത്ത് പറയുന്നു.
Post Your Comments