Election NewsKeralaLatest NewsIndiaElection 2019

90% പോളിങ് രേഖപ്പെടുത്തിയ ബൂത്തുകളില്‍ റീപോളിങ് ആവശ്യവുമായി കോൺഗ്രസ്

തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ 90 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ റീപോളിങ് വേണമെന്ന് രമേശ് ചെന്നിത്തല. വിവിധ മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ്‌ പ്രതിപക്ഷനേതാവ് തെരഞ്ഞെടുപ്പു കമ്മീഷന് ആവശ്യം ഉന്നയിച്ച്‌ കത്തയച്ചത്.റിപ്പോര്‍ട്ട് ഇന്നു തന്നെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണയ്ക്ക് നല്‍കും. കാസര്‍കോട് പ്യാപകമായി കള്ളവോട്ട് രേഖപ്പെടുത്തിയിരിക്കുന്നതായി തെളിവുകൾ പുറത്തു വന്നിരുന്നു..

ഇത് വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നതാണ്. കാസര്‍കോട് എം.എല്‍.എ യുടെ മകന്റെ പേരില്‍ കള്ള വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്റെ മകന്‍ മധുസൂധനന്റെ പേരില്‍ ആരോ വോട്ടു രേഖപ്പെടുത്തിയെന്നും എന്നാല്‍ വിദേശത്തു താമസിക്കുന്ന ഇയാള്‍ വോട്ടെടുപ്പു ദിവസം നാട്ടില്‍ ഉണ്ടായിരുന്നില്ലന്നും ആരോപണം ഉയര്‍ന്നിരുന്നു.അതേസമയം, കാസര്‍കോട് തൃക്കരിപ്പൂരിലെ 48ാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്‌ന് കലക്ടര്‍ ഡി.സജിത് ബാബു പ്രതികരിച്ചു.

ആരോപണ വിധേയനായ ചീമേനി സ്വദേശി കെ.ശ്യാം കുമാറിന്റെ മൊഴി രേഖപ്പെടുത്തി.വെബ് കാസ്റ്റിങ് വിഷ്വല്‍ ഒന്നുകൂടി പരിശോധിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button