അമേത്തി: വാരണാസിയില്‍ മത്സരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിലവില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പാര്‍ട്ടി പ്രിയങ്ക ഗാന്ധിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആകെ 80 സീറ്റില്‍ 41ഉം ഈ മേഖലയിലാണ്. ഈ 41 സീറ്റും പിടിച്ചെടുക്കേണ്ട വലിയ ദൗത്യം തന്നെ ചുമതലപ്പെടുത്തിയത് കൊണ്ടാണ് വാരണാസിയില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറിയതെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
താന്‍ മോദിക്കെതിരെ മത്സരിച്ചാല്‍ പൂര്‍ണ ശ്രദ്ധ വാരണാസിയില്‍ കേന്ദ്രീകരിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ 41 സീറ്റിലും മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അവരുടെ പ്രചാരണത്തിനായി തന്റെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുണ്ടെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക ഗാന്ധി പറയുകയുണ്ടായി.
Post Your Comments