
ന്യൂഡല്‍ഹി: വയനാട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. മഹാരാഷ്ട്രയിലെ വര്‍ധയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം. പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വോട്ട് പിടിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.
ഹിന്ദു മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടുകയാണെന്നും ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാകുന്നതെന്നുമാണ് മോദി പറഞ്ഞത്. എന്നാൽ അഞ്ച് വര്‍ഷം ഭരിച്ചിട്ട് പറയാന്‍ ഒന്നുമില്ലാത്തത് കൊണ്ടാണ് മോദി ഇപ്പോള്‍ ജനങ്ങളെ വര്‍ഗീയമായി തരംതിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
Post Your Comments