Latest NewsKerala

ഹോം ഡെലിവറിയുമായി മിൽമ; പാലുൽപ്പന്നങ്ങൾ ഇനി വീട്ടിലെത്തും

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മിൽമ പാൽ ഇനി വീട്ടിലെത്തും. മില്‍മയും സ്വകാര്യ ഐ.ടി കമ്പനിയും ചേർന്ന് നടത്തുന്ന എ.എം നീഡ്സ് എന്ന ആപ്പ് വഴിയാണ് പാലും പാല്‍ ഉല്‍പന്നങ്ങളും വീട്ടിലെത്തിക്കുന്നത്. ആദ്യഘട്ടമായി ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് ഈ സേവനം തുടങ്ങും. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. രാവിലെ അഞ്ചുമുതല്‍ എട്ടുവരെയാണ് സേവനം ലഭ്യമാകുക. ഉല്‍പന്നത്തിന്റെ വിലയ്ക്ക് പുറമെ ചെറിയൊരു സര്‍വീസ് ചാര്‍ജും ഈടാക്കും. തിരുവനന്തപുരത്തിന് പുറമെ ജൂലൈയിലും ഓഗസ്റ്റിലും എറണാകുളത്തും കോഴിക്കോടും ഈ സേവനം ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button