പാലക്കാട്: രണ്ടാഴ്ചയ്ക്കിടെ മീന്‍വില കുത്തനെ ഉയര്‍ന്നു. നെയ്മീന്‍, ആവോലി, മത്തി, അയല, നത്തോലി എന്നിവക്കെല്ലാം വില കൂടി. തമിഴ്‌നാട്ടില്‍ ട്രോളിങ് നിരോധനം തുടങ്ങിയതും നാട്ടില്‍ മീന്‍ കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണം. ട്രോളിങ്ങിനുപരി തെരഞ്ഞെടുപ്പും ഈസ്റ്ററും കാരണം തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാതിരുന്നതും മീന്‍ ലഭ്യത കുറയാന്‍ കാരണമായതായി വലിയങ്ങാടി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി ബാബു പറയുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന കാലാവസ്ഥാ മുന്നറിയിപ്പുമുണ്ട്. ചൂട് കൂടിയതും മീന്‍ ലഭ്യതയെ ബാധിച്ചു.
ജനങ്ങള്‍ക്ക് ഏറെ പ്രിയമുള്ള സാധാരണക്കാരന്റെ മീനായ മത്തി കിലോയ്ക്ക് 180രൂപയാണ് വലിയങ്ങാടി മാര്‍ക്കറ്റിലെ വില. അയലയ്ക്ക് 240 രൂപയും ചെമ്പല്ലിക്ക് 140രൂപയും വിലയുണ്ട്.
ചെമ്മീന്‍ കിലോയ്ക്ക് 350രൂപയാണ്. ചൂരയ്ക്ക് 160 മുതല്‍ 180വരെയുണ്ട്. കരിമീന്‍ ഇടത്തരം വലിപ്പമുള്ളതിന് 400 രൂപയുണ്ട്. വലുതിന് 500ഉം. നത്തോലിക്ക് 100രൂപയായി. നെയ്മീന് കിലോയ്ക്ക് 1200 മുതലാണ് വില. ഡാം മീനുകള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. സിലോപ്യക്ക് 120ഉം കട്ലയ്ക്ക് 100രൂപയും വിലയുണ്ട്. ഇത് മൊത്തവ്യാപാരകേന്ദ്രത്തിലെ വിലയാണ്.
ഉള്‍പ്രദേശങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തുമ്പോള്‍ വില വീണ്ടും കൂടും. വില ഉയര്‍ന്നതോടെ ഇഷ്ടമീനുകള്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. മീന്‍വില ഉയര്‍ന്ന അവസരം മുതലാക്കി ഹോട്ടലുകാര്‍ മുതലെടുപ്പ് നടത്തുന്നുണ്ട്.
തമിഴ്‌നാട്ടില്‍നിന്നാണ് ജില്ലയില്‍ പ്രധാനമായും മീനെത്തുന്നത്. തൃശൂരില്‍നിന്നും തിരുവള്ളൂര്‍ മുതല്‍ കന്യാകുമാരിവരെ നീളുന്ന തീരത്താണ് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. 60 ദിവസത്തെ നിരോധനം ജൂലൈ 14-ന് അവസാനിക്കും. ജൂണ്‍ 14 അര്‍ധരാത്രി മുതല്‍ ജൂലൈ 30വരെ സംസ്ഥാനത്തും ട്രോളിങ് നിരോധനമാണ്.
Post Your Comments