Latest NewsKerala

ഫീറ്റസ് ഇന്‍ ഫീറ്റു; അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിന് അത്യപൂര്‍വരോഗം

മലപ്പുറം: അഞ്ച് ദിസവം പ്രായമുള്ള കുഞ്ഞില്‍ ഫീറ്റസ് ഇന്‍ ഫീറ്റു എന്ന അത്യപൂര്‍വ്വ രോഗാവസ്ഥ കണ്ടെത്തി. മലപ്പുറത്താണ് സംഭവം. ഒരു കുട്ടിയുടെ വയറ്റില്‍ മറ്റൊരു ഭ്രൂണം വളരുന്ന അവസ്ഥയാണിത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വഴി ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ നീക്കം ചെയ്തു. ഗര്‍ഭാവസ്ഥയില്‍ ഇരട്ട ബ്രൂണങ്ങളിലൊന്ന്
രണ്ടാമത്തെ ഭ്രൂണത്തിന്റെ വയറില്‍ അകപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

നവജാത ശിശുവിന്റെ വയറിനകത്തുള്ളള്ള തടിപ്പ് എന്താണെന്നറിനായാണ് മലപ്പുറത്തെ ദമ്പതിമാര്‍ 5 ദിവസം പ്രായമുള്ള കുഞ്ഞുമായി കോട്ടക്കല്‍ മിംസ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് കണ്‍സല്‍ട്ടന്റ് റേഡിയോളജിസ്റ്റ് ഡോ. ഹരി പി.എസ് നടത്തിയ സ്‌കാനിങ്ങിലാണ് അത്യപൂര്‍വ്വമായ ഫീറ്റസ് ഇന്‍ ഫീറ്റു എന്ന രോഗാവസ്ഥ തിരിച്ചറിയപ്പെടുന്നത്.

1808 ല്‍ ജോര്‍ജ് വില്യം യംഗാണ് ഫീറ്റസ് ഇന്‍ ഫിറ്റു ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 220 വര്‍ഷമായി ലോകത്തില്‍ തന്നെ 100 ല്‍ താഴെ മാത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് ഗവര്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button